ക്രൈസ്തവർ അതിക്രമം നേരിടുന്നുവെന്ന് ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ

MARCH 29, 2024, 9:57 AM

തിരുവനന്തപുരം: മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവർ അതിക്രമം നേരിടുന്നുവെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ. 

പൗരത്വ നിയമഭേദഗതിയിലെ നിഗൂഢത തിരിച്ചറിയണമെന്നും തോമസ് ജെ.നെറ്റോ പറഞ്ഞു. പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ദുഃഖവെള്ളി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. 

ആക്രമണം അഴിച്ചുവിടുന്നത് അന്ധകാര ശക്തികളാണ്. ഭരണഘടന ഉറപ്പുതരുന്ന ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പാക്കണം. ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നും ഇതിനെതിരെ ഒന്നും ഉണ്ടാകുന്നില്ല. 

vachakam
vachakam
vachakam

 ‘ഛിദ്രശക്തികൾക്കെതിരെ നിലപാട് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയണം. നമ്മുടെ അഭിപ്രായങ്ങൾ വ്യക്തമായി പ്രകടിപ്പിക്കാനുള്ള അവസരം നാം പ്രയോജനപ്പെടുത്തുകയും വേണം. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സഹോദരന്മാർക്ക് ഒപ്പം നിൽക്കാൻ കഴിയണം.

മതാധിപത്യ സങ്കുചിത മനോഭാവത്തിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം. ഇത്തരം അനീതികൾക്കെതിരെ ഒരുമിച്ച് പോരാടണം’ – തോമസ് ജെ.നെറ്റോ പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam