തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ആശ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതികരിച്ച് ആശ സമര സമിതി നേതാവ് എസ് മിനി. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന സമരത്തിന്റെ വിജയമാണ് ഈ തീരുമാനമെന്ന് എസ് മിനി പറഞ്ഞു.
21,000 രൂപയാണ് അടിസ്ഥാന ആവശ്യമെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നും എസ് മിനി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. “നിലവില്‍ 9,000 രൂപയില്‍ നിന്ന് 12,000 രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ 21,000 രൂപയാണ് ഞങ്ങളുടെ ആവശ്യം. അതും പട്ടിണിക്കൂലിയാണ്. ആ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നു,” എന്നും അവർ വ്യക്തമാക്കി.
“മുഖ്യമന്ത്രി തന്നെ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ വര്‍ധന ലഭിക്കുമെന്നാണ് പ്രതീക്ഷ. ആദ്യ ദിവസം തന്നെ 3,000 രൂപ വര്‍ധിപ്പിച്ചത് പ്രതീക്ഷ നല്‍കുന്നതാണ്,” എന്നും എസ് മിനി പറഞ്ഞു.
അതേസമയം, ആശ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ആദ്യഘട്ടത്തില്‍ 3,000 രൂപയുടെ വര്‍ധനവാണ് നടപ്പാക്കുന്നതെന്നും ഇതോടെ ആശമാരുടെ ഓണറേറിയം 12,000 രൂപയാകുമെന്നും അദ്ദേഹം അറിയിച്ചു.
അങ്കണവാടി ജീവനക്കാര്‍ക്കും പാചക തൊഴിലാളികള്‍ക്കും 1,000 രൂപ വീതം വര്‍ധന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രീ-പ്രൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും ഓണറേറിയം 1,000 രൂപ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിരമിക്കല്‍ ആനുകൂല്യങ്ങളെക്കുറിച്ചുള്ള തീരുമാനം അടുത്ത ഒരു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
