കോഴിക്കോട്: അറുപത്തിനാലുകാരിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് തളളിയിട്ട് ബാഗുമായി കടന്ന മോഷ്ടാവ് പിടിയിൽ. മുംബൈയിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. സംഭവം നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. മോഷണശേഷം മറ്റൊരു ട്രെയിനിൽ കയറി ഇയാൾ മുംബൈയിൽ എത്തുകയായിരുന്നു.
മുംബൈയിൽ സഹോദരന്റെ വീട്ടിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അമ്മിണിയുടെ ബാഗാണ് അവരെ ട്രെയിനിൽ നിന്നും തള്ളിയിട്ട് മോഷ്ടാവ് കവർന്നത്. നിലത്തുവീണതിനെത്തുടർന്ന് അമ്മിണിക്ക് തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മോഷ്ടാവ് കൊണ്ടുപോയ ബാഗിൽ 8500 രൂപ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
അതേസമയം പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
