'ജനാധിപത്യത്തിൽ ബിജെപി പരാജയത്തിന്റെ രുചിയറിഞ്ഞു എന്നതിന്റെ തെളിവാണിത്'; രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കെ സി വേണുഗോപാൽ

APRIL 2, 2026, 2:04 AM

പാലക്കാട്: പാലക്കാട് വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. 

അസഹിഷ്ണുത കൊണ്ടാണ് തടയുന്നത്. ജനാധിപത്യത്തിൽ ബിജെപി പരാജയത്തിന്റെ രുചിയറിഞ്ഞു എന്നതിന്റെ തെളിവാണിത്. രമേഷ് പിഷാരടി ജയിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണല്ലോ ബിജെപി പ്രവർത്തകർ തടഞ്ഞതെന്നും  കെ. സി. വേണുഗോപാൽ പ്രതികരിച്ചു.

പാലക്കാട്‌ ജില്ലയിലാകെ കാറ്റ്‌ മാറി വീശും. പി. വി. അൻവർ വ്യക്തിഹത്യ ചെയ്യുന്നു എന്ന മുഹമ്മദ്‌ റിയാസിന്റെ പരാതിയിൽ ആരാണ് വ്യക്തിഹത്യ ചെയ്യുന്നത് എന്ന് റിയാസ് വീട്ടിൽ പോയി അന്വേഷിച്ചാൽ അറിയാമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

അതേസമയം, ഇന്നലെ പാലക്കാട് സ്ഥാനാർത്ഥി പര്യടനത്തിനിടെ വടക്കന്തറയിൽ വെച്ചാണ് ബിജെപി പ്രവർത്തകർ രമേഷ് പിഷാരടിയെ തടഞ്ഞത്.വടക്കുന്തറ അമ്പലത്തിന് പുറകുവശത്തുള്ള ചെറിയൊരു ക്ഷേത്രത്തിലേക്ക് നടക്കവെയായിരുന്നു സംഭവമെന്ന് അദ്ദേഹം വിവരിച്ചു.ഇളം നീല ചുരിദാറിട്ട സ്ത്രീ പെട്ടെന്ന് രോഷത്തോടെ കടന്നുവന്നായിരുന്നു പ്രതികരിച്ചത്. ഇതുവഴി നിങ്ങളെ ആരെയും കടത്തിവിടില്ലെന്ന് അവർ ഒച്ചയുയർത്തി ബഹളമുണ്ടാക്കി.

ബിജെപി ശക്തികേന്ദ്രമാണ് ഇതെന്നും ഇവിടെ വേറെയാരും വോട്ട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അവർ വിളിച്ചു പറഞ്ഞു.ബിജെപി കൗൺസിലർ സിന്ധു രാജന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം ബിജെപി പ്രവർത്തകരാണ് പിഷാരടിയെ തടഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam