കണ്ണൂർ: ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ രൂക്ഷ പ്രതികരണവുമായി സിപിഎം നേതാവ് പിപി ദിവ്യ. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് ദിവ്യയുടെ പ്രതികരണം. 'കർമ്മ' എന്ന് വിശേഷിപ്പിച്ചാണ് രാഹുലിനെതിരെ ആരോപണവുമായി ദിവ്യ രംഗത്തെത്തിയത്. കഴിഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പ് താൻ മറന്നിട്ടില്ലെന്ന് പറഞ്ഞാണ് ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ മാങ്കൂട്ടത്തിനെ ജയിപ്പിക്കാൻ തനിക്കെതിരെ കള്ളക്കേസ് ചുമത്താൻ ശ്രമം നടന്നെന്നും സമര പരമ്പരകൾ സംഘടിപ്പിച്ചെന്നും ദിവ്യ ആരോപിക്കുന്നു. കൂടാതെ 'വെട്ടുക്കിളി കൂട്ടങ്ങളെ' ഉപയോഗിച്ച് സൈബർ ആക്രമണം നടത്തിയെന്നും ദിവ്യ കുറിപ്പിൽ പറയുന്നുണ്ട്.
"ഇന്നത്തെ സന്തോഷം... കഴിഞ്ഞ പാലക്കാട് ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല.... രാഹുൽ മങ്കൂട്ടമെന്ന വൃത്തികെട്ട ഒരുത്തനെ ജയിപ്പിക്കാൻ പ്രചാരണ ആയുധമായി എനിക്കെതിരെ കള്ളക്കേസ് ചുമത്താൻ സമര പരമ്പര നടത്തി... വെട്ടുക്കിളി കൂട്ടങ്ങളെ കൊണ്ട് സൈബർ ആക്രമണം. ..മറന്നിട്ടില്ല ഒന്നും. കർമ്മ."
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
