ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു. ഉത്രാടം മഴ കവര്‍ന്നെങ്കിലും ജനം ഓണവിഭവങ്ങള്‍ ഒരുക്കാനും കാഴ്ചവിരുന്ന് ആസ്വദിക്കാനും വിപണിയിലും തെരുവിലും നിറഞ്ഞിരുന്നു. എങ്ങും ആഘോഷരാവിന്റെ തിമിര്‍പ്പായിരുന്നു. പുലരുമ്പോള്‍ പൊന്നോണത്തെ കണികാണാനും വരവേല്‍ക്കാനുമുള്ള ആനന്ദം എല്ലായിടത്തും ദൃശ്യമായിരുന്നു.
സമൃദ്ധിയുടെയും സമത്വത്തിന്റെയും ഒരു സുവര്‍ണ്ണകാലഘട്ടത്തെ പ്രതീകപ്പെടുത്തുന്നതാണ് ഓണം. വിഭവസമൃദ്ധമായ ഓണസദ്യയും വര്‍ണ്ണാഭമായ പൂക്കളും ലോകത്ത് എവിടെയാണെങ്കിലും മലയാളിക്ക് ഓണത്തിന് നിര്‍ബന്ധമാണ്.
ശ്രാവണ പൗര്‍ണമിയും തിരുവോണം നക്ഷത്രവും ഒരുമിക്കുന്ന നാളിലാണ് ഓണം ആഘോഷിക്കുന്നത്. കാര്‍ഷിക വൃത്തിയെ അനുകരിച്ചാണ് മലയാളിയുടെ വര്‍ഷാരംഭവും അനുബന്ധമായ ഓണാഘോഷവും ഒരുമിപ്പിച്ചത്. അവ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കാലമായി മലയാളി മനസിലുറപ്പിച്ചു. കാര്‍ഷിക വൃത്തിക്ക് ലോപമുണ്ടായെങ്കിലും ഗ്രാമ നഗരങ്ങളില്‍ ഓണം ഇന്നും തെളിനിലാവുപോലെ മനോഹരമാണ്.
കച്ചവടകേന്ദ്രങ്ങളില്‍ വില്പന തകൃതിയായി നടന്നു. വിലവര്‍ധന സ്വര്‍ണവിപണിയെ ബാധിച്ചില്ലെന്നാണ് പൊതുവേ അറിയുന്നത്. വസ്ത്രവിപണിയിലും പൂമാര്‍ക്കറ്റുകളിലും വലിയ തിരക്കാണ് കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായത്. തമിഴ്നാട്ടില്‍നിന്നു വാഴയിലമുതല്‍ പച്ചക്കറികളും വാഴക്കുലകളും പൂക്കളും വന്‍തോതില്‍ കേരളത്തിലേക്ക് എത്തി. െറസിഡെന്‍സ് അസോസിയേഷനുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ക്ലബ്ബുകള്‍ എന്നിവ ഓണാഘോഷം നേരത്തേ നടത്തി. ഓണക്കിറ്റ് വിതരണം, സദ്യ, ഊഞ്ഞാലാട്ടം, പൂക്കള മത്സരങ്ങള്‍ എന്നിവ എല്ലായിടത്തും ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്