കോട്ടയം: ലൈംഗീക പീഡന കേസില്‍ രാഹുലിനെതിരെ കേസ് എടുത്ത സമയം ശ്രദ്ധിക്കണമെന്ന് കെപിസിസി അച്ചടക്കകാര്യ സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ.
തെരഞ്ഞെടുപ്പ് സമയത്താണ് കേസ് എടുത്തത്. നിയമപരമായി ആണ് കാര്യങ്ങൾ പോകേണ്ടത്. കോടതിയിലേക്ക് പോകുന്ന വിഷയത്തിൽ കൂടുതൽ പ്രതികരണം ഇല്ല.
രാഹുലിന്‍റേതിന് സമാനമായ എത്ര കേസുകൾ കേരളത്തിൽ ഉണ്ട്. നിയമത്തിന്‍റെ വഴിക്ക് പോകാൻ ഉള്ള സാധ്യത രാഹുലിന് ഉണ്ട്.
എല്ലാ തെരഞ്ഞെടുപ്പിന് മുൻപും ഇതുപോലെ കേസ് വരും.സർക്കാർ നിയമത്തിന്‍റെ വഴി തുറന്നു. കാര്യങ്ങൾ ആ വഴി പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തില്‍ സംഘടനപരമായ തുടർ നടപടികൾ സ്വീകരിക്കേണ്ടത് കെപിസിസിയെന്ന് എഐസിസി .സാഹചര്യം നിരീക്ഷിക്കുന്നു.മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയെത്തിയതടക്കം വിവരങ്ങൾ ദീപ ദാസ്മുൻഷി എഐസിസിയെ ധരിപ്പിച്ചു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
