തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസ് അന്തരിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇതേ തുടർന്ന് വിഴിഞ്ഞം വാർഡിലെ വോട്ടെടുപ്പ് മാറ്റി വയ്ക്കും.
ശനിയാഴ്ച രാത്രി ഞാറവിള–കരയടിവിള റോഡിലായിരുന്നു സംഭവം. വോട്ടർമാരെ കണ്ടു മടങ്ങുമ്പോൾ ഓട്ടോ ഇടിക്കുകയായിരുന്നു.
തലയ്ക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റിരുന്നു. വാഹനം ഇടിച്ച സംഭവത്തിൽ സംശയവും ദുരൂഹതയും ഉണ്ടെന്നും വിശദ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
