കൊവിഡ് കാലത്ത് തിരുവനന്തപുരം മെഡി. കോളേജിൽ  46 ലക്ഷത്തിന്റെ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്  

JULY 16, 2026, 2:49 AM

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് കാലത്ത്  നടന്നത് ഗുരുതര ക്രമക്കേടെന്ന് ആരോപണം. ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ ക്രമക്കേടുകൾ പുറത്തേക്ക് വരുന്നത്. 

2019-2020 കാലത്തെ ഇടപാടിൽ 46ലക്ഷം രൂപ കാണാതായെന്നാണ് വിവരം. കരാറുകാർക്ക് നൽകിയ തുകയിൽ നിന്ന് നികുതി വെട്ടിച്ചെന്നും ആരോപണമുണ്ട്. 

ആശുപത്രി വികസന സൊസൈറ്റിയുടെ ഇടപാടിലെ ഗുരുതര ക്രമക്കേടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 46 ലക്ഷം രൂപ ബാങ്കിലടയ്ക്കാതെ തട്ടിയെടുത്തെന്നാണ് ഉയരുന്ന ആരോപണം. ഓഡിറ്റ് വകുപ്പിനാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

എംആർഐ, സിറ്റി സ്‌കാൻ ലാബുകളിലെ പണമാണ് ബാങ്കുകളിൽ അടക്കാതെ തട്ടിയെടുത്തതെന്നാണ് വിവരം. 46 ലക്ഷം രൂപ ലഡ്ജർ ബുക്കിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ആ പണം ബാങ്കിലടയ്കാതെ കവർന്നെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. കരാർ ജീവനക്കാർക്ക് ശമ്പളം അനുവദിച്ചതിലടക്കം വലിയ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.  

46 ലക്ഷത്തിന്റെ കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് പരാതിയുമായി മുന്നോട്ട് പോകുന്നത്. ക്രിമിനൽ കേസ് എടുത്ത് അന്വേഷണം നടത്തണം എന്നാണ് ആരോഗ്യ വകുപ്പ് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കൊളേജ് സൂപ്രണ്ട് പൊലീസിന് പരാതി നൽകും. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയാണ് ആദ്യ നീക്കം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam