തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീപിടുത്തം; വകുപ്പ് മേധാവികൾ നൽകിയ റിപ്പോർട്ട് സൂപ്രണ്ട് ഡിഎംഇക്ക് കൈമാറി

MARCH 21, 2026, 8:35 PM

തിരുവനന്തപുരം: കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരം  മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിലെ സർജിക്കൽ ഐസിയുവിൽ വെന്റിലേറ്റർ തകരാറിലായി തീപിടുത്തമുണ്ടായത്. 

തീ ഉടൻ അണച്ചെങ്കിലും ഐസിയുവിലാകെ പുക നിറഞ്ഞു. വെന്റിലേറ്ററിലടക്കമുണ്ടായിരുന്ന രോഗികളെ ഉടൻ മറ്റ് ഐസിയുകളിലേക്ക് മാറ്റി. കൃത്യമായ പ്രോട്ടോക്കോൾ പാലിച്ചാണ്രോഗികളെ മാറ്റിയതെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്. 

എന്നാൽ അന്നേ ദിവസം ഉച്ചയ്ക്ക് മരിച്ച ഓയൂർ സ്വദേശി കൃഷ്ണൻകുട്ടി, പിറ്റേന്ന് രാവിലെ മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷ് എന്നിവരുടെ ബന്ധുക്കളാണ് പരാതി ഉന്നയിക്കുന്നത്. 

vachakam
vachakam
vachakam

 മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിലെ തീപിടുത്തത്തിന് ശേഷം രോഗികളെ മാറ്റിയത് കൃത്യമായ ജീവൻരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയെന്നാണ് ആശുപത്രിയുടെ റിപ്പോർട്ടിൽ പറയുന്നത്. വകുപ്പ് മേധാവികൾ നൽകിയ റിപ്പോർട്ട് സൂപ്രണ്ട് ഡിഎംഇക്ക് കൈമാറി. തീപിടുത്തമുണ്ടായ അന്നും പിറ്റേന്നുമായി മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിലെ സർക്കിൽ,ട്രോമ ഐസിയുകളിൽ റിപ്പോർട്ട് ചെയ്ത മരണങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളും കൈമാറി. അഞ്ച് പേരുടെയും മരണത്തിന് കാരണം ഗുരുതര പരിക്കുകളെ തുടർന്ന് സ്ഥിതി വഷളായതെന്നാണ് നിഗമനം. തീപിടുത്തമുണ്ടായ ഐസിയുവിലെ വെന്റിലേറ്ററിലുണ്ടായിരുന്നവർക്ക് അമ്പ്യൂ ബാഗ് സപ്പോർട്ടും ഓക്സിജൻ സഹായവും നൽകിയിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി പരിശോധിച്ചാലേ അന്തിമ നിഗമനത്തിലേക്ക് എത്താനാകു എന്നും റിപ്പോർട്ടിലുണ്ട്. രോഗികളെ മാറ്റുന്നതിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട 9 ജീവനക്കാർക്കും ചികിത്സ നൽകിയെന്നാണ് ന്യൂറോ സർജറി, സർജറി വിഭാഗം മേധാവിമാർ സൂപ്രണ്ടിന് നൽകിയ റിപ്പോർട്ടിലുള്ളത്. 

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിലുണ്ടായ തീപിടുത്തെ തുടർന്ന് രോഗികൾ മരിച്ചുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചിരുന്നു. മരണത്തെ കുറിച്ചുള്ള വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഓഫീസ് ഉപരോധിച്ചത്. ഗേറ്റ് അടച്ച് പ്രവർത്തകർ തടഞ്ഞു. ഓഫീസ് ഉപരോധിച്ച പ്രവർത്തകർ തള്ളിയറാൻ ശ്രമിച്ചപ്പോൾ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam