തിരുവനന്തപുരം-കണ്ണൂർ 3 മണിക്കൂർ 20 മിനിറ്റിൽ; അതിവേഗ പാതയുടെ ഇടക്കാല റിപ്പോർട്ടുമായി ഇ. ശ്രീധരൻ

MAY 24, 2026, 9:26 PM

പൊന്നാനി: തിരുവനന്തപുരം - കണ്ണൂർ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസർക്കാരിന് സമർപ്പിക്കാൻ മെട്രോമാൻ ഇ. ശ്രീധരൻ. വിശദമായ പദ്ധതിരേഖ (DPR) പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കുമെന്നതിനാലാണ് ഇടക്കാല റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ കേരള സർക്കാരിന്റെ അഭിപ്രായം തേടുമെന്നും, ആ ഘട്ടത്തിൽ സംസ്ഥാന സർക്കാർ തന്നോട് കൂടിയാലോചന നടത്തുമെന്നുമാണ് ഇ. ശ്രീധരന്റെ പ്രതീക്ഷ.

കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരം സ്വന്തം നിലയിൽ പൊന്നാനിയിൽ ഓഫീസ് തുറന്നാണ് ഇ. ശ്രീധരൻ അതിവേഗപാതയുടെ വിശദ പദ്ധതിരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. വരുന്ന സെപ്റ്റംബറോടെ ഈ സമഗ്ര റിപ്പോർട്ട് പൂർത്തിയാകും.

നിലവിൽ സംസ്ഥാന സർക്കാരും പുതിയൊരു അതിവേഗപാതയ്ക്കായുള്ള പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നുണ്ട്. താൻ മുന്നോട്ടുവെക്കുന്ന ഈ ജനകീയ പദ്ധതിയുമായി സംസ്ഥാന സർക്കാർ പൂർണ്ണമായും സഹകരിക്കുമെന്നാണ് ഇ. ശ്രീധരൻ വിശ്വസിക്കുന്നത്.

vachakam
vachakam
vachakam

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ മൂന്ന് വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് 465 കിലോമീറ്റർ നീളമുള്ള ഈ അതിവേഗ പാതയ്ക്ക് രൂപം നൽകിയിരിക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലാണ് ഇതിലൂടെ ട്രെയിനുകൾക്ക് സഞ്ചരിക്കാനാകുക. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്തുനിന്ന് വെറും 3 മണിക്കൂറും 20 മിനിറ്റും കൊണ്ട് കണ്ണൂരിൽ എത്തിച്ചേരാൻ യാത്രക്കാർക്ക് സാധിക്കും

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam