തിരുവനന്തപുരം വിമാനത്താവളത്തിൽ പുതിയ ഓപ്പൺ ആക്സസ് ഫ്യുയൽ ഫാം 

JULY 16, 2025, 8:17 PM

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓപ്പൺ ആക്സസ് ഫ്യൂയൽ ഫാമും എയർക്രാഫ്റ്റ് റിഫ്യൂയലിംഗ് സെന്ററും കമ്മീഷൻ ചെയ്തു. നിലവിലുള്ള ഇന്ധന വിതരണ കമ്പനികളുടെ അടിസ്ഥാനസൗകര്യങ്ങൾ ഏറ്റെടുത്താണ് പുതിയ സൗകര്യം ഒരുക്കിയത്. ഇത് എയർപോർട്ടിന്റെ പ്രവർത്തനക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടുത്താൻ വഴിയൊരുക്കും. 

വലിയ ജെറ്റ് ഇന്ധന സംഭരണശാലയും ഹൈഡ്രന്റ് സംവിധാനവും രണ്ടു വർഷത്തിനുള്ളിൽ തിരുവനന്തപുരം എയർപോർട്ടിൽ നിർമ്മിക്കും. ഇത് വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാനുള്ള സമയം കുറയ്ക്കാനും സുരക്ഷയും വർധിപ്പിക്കാനും സഹായിക്കും. 

ഓപ്പൺ ആക്സസ് മോഡലിന്റെ പ്രധാന ഗുണങ്ങൾ:

vachakam
vachakam
vachakam

പുതിയ ഇന്ധന കമ്പനികൾക്ക് എയർപോർട്ടിൽ പ്രവർത്തിക്കാൻ അവസരം.

എല്ലാവർക്കും ഉപയോഗിക്കാവുന്ന ഒരു പൊതുസൗകര്യം ആകുന്നതുകൊണ്ട് ചെലവ് കുറയും.

ഹൈഡ്രന്റ് സംവിധാനം ഉപയോഗിച്ച് വേഗത്തിൽ ഇന്ധനം നിറയ്ക്കൽ നടക്കും.

vachakam
vachakam
vachakam

തിരുവനന്തപുരം എയർപോർട്ടിനെ  ആധുനിക വ്യോമയാന ഹബ് ആക്കി വികസിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് ഓപ്പൺ ആക്സസ് ഇന്ധനശാല.

ഓപ്പൺ ആക്സസ് ഇന്ധന ശാല  എന്താണ്?

എയർപോർട്ടിൽ പ്രവർത്തിക്കുന്ന എല്ലാ എണ്ണ കമ്പനികൾക്കും ചേർന്ന് ഉപയോഗിക്കാവുന്ന ഒരു പൊതുഇന്ധന ശാലയും വിതരണ സംവിധാനവുമാണിത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇന്ധന വിലയിൽ മത്സരം ഉണ്ടാകും, ആവർത്തന സൗകര്യങ്ങൾ ഒഴിവാകും, സുരക്ഷയും പരിസ്ഥിതി സൗഹൃദത്വവും വർദ്ധിപ്പിക്കും. 

vachakam
vachakam
vachakam



  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam