തിരുവനന്തപുരം: സിപിഐ എൽഡിഎഫ് വിടണമെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ആവശ്യം. പാള കീറും പോലെ തങ്ങളെ കീറി എറിഞ്ഞവരാണ് സിപിഐഎമ്മുകാരെന്നും മുന്നണി ബന്ധം ഇനിയെങ്കിലും പുനരാലോചിക്കണമെന്നും പ്രതിനിധികൾ വ്യക്തമാക്കി.
അരുവിക്കര മണ്ഡലത്തിലെ പ്രതിനിധിയാണ് സഖ്യം വിടുന്നതിനെക്കുറിച്ച് ചർച്ച ആരംഭിച്ചത്. 'പിണറായി സർക്കാർ' എന്ന പദവും ജില്ലാ സമ്മേളനത്തിൽ വിമർശിക്കപ്പെട്ടു. 'പിണറായി സർക്കാർ' എന്ന പദം ആവശ്യമില്ല, എൽഡിഎഫ് സർക്കാർ മതിയെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയിൽ ഫലപ്രദമായ ചർച്ചയോ കൂടിയാലോചനകളോ നടക്കുന്നില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ പാർട്ടിയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
തൃശ്ശൂരിലെ തോൽവിക്ക് പൂരം കലക്കൽ കാരണമായെന്നും സമ്മേളനം വിലയിരുത്തി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനവും പരിഹാസവുമാണ് സമ്മേളനത്തിൽ ഉയർന്നത്. ബിനോയ് വിശ്വം വെളിച്ചപ്പാടാണോ എന്നായിരുന്നു പരിഹാസം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
