തിരുവനന്തപുരം: റോഡ് അറ്റകുറ്റപ്പണിക്കായി കൈക്കൂലി വാങ്ങി മുട്ടത്തറ കൗൺസിലർ ബി രാജേന്ദ്രൻ. കോര്‍പ്പറേഷനില്‍ റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം പാസ്സായാതിന് പിന്നാലെയാണ് പ്രദേശവാസികളോട് ഒരു ലക്ഷം രൂപ കൗണ്‍സിലര്‍ കമ്മീഷന്‍ ചോദിച്ചത്.
തിരുവനന്തപുരം മുട്ടത്തറ കൗണ്‍സിലറും സിപിഐഎം പ്രദേശിക നേതാവുമായ ബി രാജേന്ദ്രനാണ് റോഡിന്റെ ഉപഭോക്താക്കളെ പണം കൊടുക്കാന്‍ തുടര്‍ച്ചയായി നിര്‍ബന്ധിച്ചത്.
മുട്ടത്തറയിൽ 20 പേർ ഉപയോഗിക്കുന്ന റോഡ് 12 ലക്ഷം രൂപ ചെലവിൽ ഇന്റർലോക്ക് പാകി പണി പൂർത്തിയാക്കാൻ പണം അനുവദിച്ചിരുന്നു. എന്നാൽ പണം അനുവദിച്ച് പണിയും തുടങ്ങിയതിന് പിന്നാലെയായിരുന്നു കൗൺസിലർ പ്രദേശവാസികളോട് പണം ആവശ്യപ്പെട്ടത്.
സംഭവം വാർത്തയായതോടെ കൈക്കൂലി വാങ്ങിച്ചെന്ന് കൗൺസിലർ ബി രാജേന്ദ്രൻ സമ്മതിച്ചു. ആദ്യം പണം വാങ്ങിയില്ലെന്ന് പറഞ്ഞ അദ്ദേഹം, പിന്നാലെ റോഡ് പണിക്കായി കൂടുതൽ മണൽ എത്തിക്കുന്നതിനാണ് പണം കൈപ്പറ്റിയതെന്ന് പറഞ്ഞു.
എസ്റ്റിമേറ്റിൽ രണ്ട് ലോഡ് മണൽ മാത്രമേ വരികയുള്ളൂവെന്നും അതിന് പുറമേ മണൽ വേണ്ടിവരുമെന്നതിനാലാണ് പണം വാങ്ങിയതെന്നും രാജേന്ദ്രൻ പറഞ്ഞു. റോഡ് പണി പൂർത്തിയാക്കാൻ സാമ്പത്തികസഹായം ചെയ്യാമെന്ന് റെസിഡൻഷ്യൽ അസോസിയേഷനിലുള്ളവർ സമ്മതിച്ചതാണെന്നും താൻ ഇതുവരെ പണം പിരിച്ചിട്ടില്ലെന്നും അഴിമതി കാണിച്ചിട്ടില്ലെന്നും ഇത് തെറ്റുപറ്റിപോയതാണെന്നും രാജേന്ദ്രൻ ഏറ്റുപറയുകയുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്