തൃശൂർ: ഗുരുവായൂരിൽ നടന്ന സ്വർണ മോഷണക്കേസിൽ നാടകീയ വഴിത്തിരിവ്. മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ എട്ട് പവൻ തിരികെ വീട്ടിൽ വെച്ചതോടൊപ്പം മാപ്പപേക്ഷ കത്തും മോഷ്ടാവ് വച്ചു എന്നാണ് ലഭിക്കുന്ന വിവരം.
ഗുരുവായൂർ അരിയന്നൂർ സ്വദേശി അബൂബക്കർ മുഹമ്മദ് റാഫിയുടെ വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം മോഷണം നടന്നത്. ആകെ 10 പവൻ സ്വർണാഭരണങ്ങളാണ് നഷ്ടമായത്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഷ്ടാവ് തന്നെ ആഭരണങ്ങൾ വീട്ടിൽ തിരികെ എത്തിച്ചത്.
“രണ്ട് പവൻ വിറ്റുപോയി, ബാക്കിയുള്ള 8 പവൻ സ്വർണം തിരികെ വയ്ക്കുന്നു” എന്നാണ് മാപ്പപേക്ഷ കത്തിൽ പറയുന്നത്. തൻ്റെ പേരിലുള്ള കേസ് പിൻവലിക്കണമെന്നും കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
