'കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം കലാ വൈകൃതം ലോകത്ത് ഒരിടത്തുമില്ല'; പുലിക്കളിക്കെതിരെ പരിഹാസവുമായി നടൻ വികെ ശ്രീരാമൻ

AUGUST 19, 2026, 10:49 PM

തൃശൂർ: പുലിക്കളിക്കെതിരെ വിമർശനവുമായി നടൻ വികെ ശ്രീരാമൻ. കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം കലാ വൈകൃതം ലോകത്ത് ഒരിടത്തുമില്ലെന്ന് അദ്ദേഹം ആരോപിച്ചു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്.

പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണെന്നും വികെ ശ്രീരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 

നാട്യശാസ്ത്രത്തിൽ ഈ കുംഭകുലുക്കിക്കളിയെ ശാർദൂലവിക്രീഡിതം എന്നാണ് പറയുന്നതെന്നും ശ്രീരാമൻ പരിഹസിച്ചു. 

vachakam
vachakam
vachakam

അതേസമയം, വികെ ശ്രീരാമനെതിരെ പ്രതിഷേധവുമായി പുലിക്കളി സംഘങ്ങളും രം​ഗത്തെത്തിയിരുന്നു. ശ്രീരാമൻ നടത്തിയത് ബോഡി ഷേമിങ് ആണെന്നാണ് അയ്യന്തോൾ പുലിക്കളി ദേശം പ്രതികരിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam