തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധി ന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപും പൾസർ സുനിയും തമ്മിൽ നേരിൽ കണ്ടതിനും ഗൂഢാലോചന നടത്തിയതിനും തെളിവില്ലെന്ന് കോടതി പറയുന്നു.
സൗണ്ട് തോമ സെറ്റിൽ സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു.
സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള സിനിമ സെറ്റുകളില്‍ വെച്ച് പൾസർ സുനിയും ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയതിന് തെളിവില്ല. ആറ് സ്ഥലങ്ങളിൽ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം.
2013ൽ ആലപ്പുഴയിൽ സൗണ്ട് തോമ സെറ്റിൽ തുടങ്ങിയതാണ് സുനിയുടെയും ദിലീപിന്‍റെയും സൗഹൃദമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. ഹോട്ടൽ ആർക്കേഡിയയിൽ ഗുണ്ട തർക്കം പരിഹരിച്ചത് സുനിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
ഇതിന് തെളിവായി 650 രൂപയുടെ വൗച്ചറാണ് പ്രോസിക്യൂഷൻ കോടതിയില്‍ തെളിവായി ഹാജരാക്കിയത്. എന്നാല്‍, ആർക്കേഡിയയിൽ സുനി താമസിച്ചതിന് തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷനായില്ല. കൂടാതെ, സൗണ്ട് തോമ സെറ്റിൽ ദിലീപും പൾസർ സുനിയും കൂടിക്കാഴ്ച നടത്തിയതിന് തെളിവില്ല.
തൃശ്ശൂർ ജോയ് പാലസിൽ നിന്ന് സുനിൽ ദിലീപിനെ കണ്ടതിനും തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് വിധിന്യായത്തില്‍ വിചാരണ കോടതി ചൂണ്ടിക്കാണിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
