തൃശൂർ: സീറോ മലബാർ സഭക്ക് കീഴിലെ പുത്തൻപ്പള്ളിയിൽ നിന്ന് ഭണ്ഡാരപ്പണം മോഷ്ടിച്ചെന്ന് പരാതി. ട്രസ്റ്റിമാരായ ജോസ് ആലപ്പാടിനും കിരൺ ചാണ്ടിക്കുമെതിരെ മറ്റൊരു ട്രസ്റ്റിയും ഇടവാകാംഗങ്ങളുമാണ് പരാതിപ്പെട്ടത്.
ജോസ് ആലപ്പാട്ടിന് ലഭിച്ച പള്ളി മുറിയിലെ സ്വകാര്യ ലോക്കറിലേക്കും പോക്കറ്റിലേക്കുമാണ് അപഹരിച്ച പണം മാറ്റിയത്. മറ്റൊരു ട്രസ്റ്റിയും ഇടവാകാംഗങ്ങളുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയത്.
2025 ഡിസംബർ 2 മുതൽ 19 വരെ വിവിധ സമയങ്ങളിലായി നടന്ന മോഷണത്തിൻ്റെ തെളിവുകൾ സഹിതമാണ് സഭക്കും പൊലീസിനും പരാതി നൽകിയത്. പരാതിക്ക് പിന്നാലെ തൃശൂർ അതിരൂപത ഇടപെട്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
