കുംഭമേള വൈറൽ താരം വീണ്ടും പൊലീസിനെ സമീപിച്ചു; സംരക്ഷണം ആവശ്യപ്പെട്ട് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി

JULY 19, 2026, 11:56 PM

കൊച്ചി: കുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ യുവതി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. ഞായറാഴ്ച വൈകുന്നേരം അഭിഭാഷകനൊപ്പമാണ് യുവതി സ്റ്റേഷനിലെത്തി പരാതി നൽകിയത്.

എറണാകുളത്താണ് നിലവിൽ താമസിക്കുന്നതെന്നും തനിക്ക് പൊലീസ് സംരക്ഷണം ഒരുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായം തെളിയിക്കുന്നതിനായി മധ്യപ്രദേശ് കോടതിയിൽ ഹാജരാക്കേണ്ട പാസ്‌പോർട്ട് പിതാവ് കൈവശം വച്ചിരിക്കുകയാണെന്നും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന ഏകദേശം 10 ലക്ഷം രൂപ അദ്ദേഹം പിൻവലിച്ചതായും യുവതി പരാതിയിൽ ആരോപിക്കുന്നു.

മിശ്രവിവാഹിതരായ തങ്ങളുടെയും ഭർത്താവിന്റെയും ജീവന് ഭീഷണിയുണ്ടെന്നും മധ്യപ്രദേശ് പൊലീസ് തങ്ങളെ വേട്ടയാടുകയാണെന്നും ചൂണ്ടിക്കാട്ടി യുവതി നൽകിയ ഹർജിയിൽ നേരത്തെ ഹൈക്കോടതി പൊലീസ് സംരക്ഷണം നൽകാൻ നിർദേശിച്ചിരുന്നു.

vachakam
vachakam
vachakam

തന്റെ വിലാസം മുമ്പ് തന്നെ എറണാകുളം സെൻട്രൽ പൊലീസിന് കൈമാറിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് സംരക്ഷണം ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് യുവതി നേരിട്ട് സ്റ്റേഷനിലെത്തി വീണ്ടും പരാതി നൽകിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam