കോഴിക്കോട്: കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ അധ്യാപകരുടെ പരിശീലനം നടക്കുകയായിരുന്നു. ആ സമയത്താണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്.
ആദ്യം എന്താണെന്ന് മനസ്സിലായില്ല, പിന്നീടാണ് കണ്ടത് തറയിലെ ടൈലുകൾ പൊട്ടികിടക്കുന്നത്.
നാല്‍പ്പത്തിയഞ്ചോളം അധ്യാപകര്‍ ഈ സമയത്ത് ക്ലാസിലുണ്ടായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അംഗങ്ങളും സംഭവ സ്ഥലത്തെത്തി.
ശക്തമായ ചൂടില്‍ വികസിച്ചു നിന്ന ടൈലുകള്‍ കഴിഞ്ഞ ദിവസം പെയ്ത മഴയുടെ ഭാഗമായി സങ്കോചിച്ചതാകാം പൊട്ടിത്തെറിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്