ഡൽഹി: മുല്ലപ്പെരിയാർ മേൽനോട്ടസമിതിയുടെ ശുപാർശകൾ നടപ്പാക്കണമെന്ന് കേരളത്തോടും തമിഴ്നാടിനോടും ആവശ്യപ്പെട്ട് സുപ്രീംകോടതി രംഗത്ത്. ഡാമിൻറെ അറ്റകുറ്റപ്പണി അടക്കമുള്ള വിഷയങ്ങളിൽ സമിതിയുടെ ശുപാർശകൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നും സുപ്രീംകോടതി ചോദിച്ചു.
അതേസമയം യോഗത്തിന് ശേഷവും ഒന്നും നടപ്പാക്കാൻ കഴിഞ്ഞില്ല എന്നും കേരളവും തമിഴ്നാടും ശുപാർശകൾ നടപ്പാക്കാൻ തയ്യാറാവണം എന്നും ഹർജി പരിഗണിക്കുന്നതിനിടെ കോടതി വ്യക്തമാക്കി. സുപ്രീംകോടതി നിർദേശ പ്രകാരമാണ് പുതിയ മേൽനോട്ട സമിതി രൂപീകരിച്ചത്. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയർമാൻ അനിൽ ജെയിൻ അധ്യക്ഷനായ ഏഴംഗങ്ങളാണ് സമിതിയിൽ ഉണ്ടായിരുന്നത്. എന്നാൽ സമിതിയുടെ യോഗത്തിന് ശേഷവും നിർദേശങ്ങൾ ഒന്നും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്