കൊല്ലം: തനിക്ക് പുറമെ മൂന്ന് പേരുമായി ഇരുചക്രവാഹനം ഓടിച്ച വിദ്യാര്‍ത്ഥി ചെന്നു ചാടിയത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മുന്നില്‍. കൊല്ലം പത്തനാപുരത്താണ് സംഭവം ഉണ്ടായത്. പത്തനാപുരത്ത് കുടുംബശ്രിയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.
കുട്ടികള്‍ക്ക് ഹെല്‍മെറ്റോ ലൈസന്‍സോ ഉണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. 'വീട്ടുകാര് പിള്ളേരേല്‍ വണ്ടികൊടുത്തുവിടാന്‍ പാടില്ല. ഉടമസ്ഥന്‍ ആരാണെന്ന് കണ്ടുപിടിച്ച് ആര്‍ടി ഓഫീസില്‍ പറഞ്ഞ് ലൈസന്‍സ് അങ്ങ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ. 18 വയസ് പോലും ആയില്ല. നാല് പേരും ഒരു ബൈക്കും…'എന്നാണ് നടപടി ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്