തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങി സംസ്ഥാന ഗതാഗത വകുപ്പ്. ഡ്രൈവിങ് പഠിക്കുമ്പോൾ തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷ, റോഡിലെ മറ്റ് വാഹനങ്ങൾക്ക് നൽകേണ്ട പരിഗണന, പാർക്കിംഗ് മര്യാദകള്‍ എന്നിവയെ കുറിച്ച് ഡ്രൈവിങ് സ്‌കൂൾ ജീവനക്കാർ പഠിതാക്കളെ ബോധ്യപ്പെടുത്തണം എന്നും ഇത് ഡ്രൈവിംഗ് സ്‌കൂളുകൾ പഠിപ്പിക്കുന്നുണ്ടോ എന്ന് എംവിഡി പരിശോധിക്കും എന്നുമാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇതിനായി അപ്രതീക്ഷിത പരിശോധകനകൾ ഉദ്യോഗസ്ഥർ നടത്തണമെന്നും ഗതാഗത കമ്മീഷണർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ ഡ്രൈവിംഗ് ഇൻസ്ട്രക്ടറുടെ ലൈസൻസ് റദ്ദാക്കും എന്നും ഉത്തരവിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്