ബേപ്പൂർ മണ്ഡലം യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറിനെ പ്രഖ്യാപിച്ചു

MARCH 18, 2026, 10:47 PM

ഫറോക്ക്: ബേപ്പൂർ മണ്ഡലം യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറിനെ സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു.നാമനിർദേശ പത്രിക സമർപ്പണത്തിനു ശേഷമുള്ള സൂക്ഷ്മ പരിശോധനക്ക് ശേഷമേ ചിഹ്നം അനുവദിക്കൂ.

അതേസമയം, പെരുന്നാൾ കഴിഞ്ഞതിനു ശേഷം ഞായറാഴ്ചയോടുകൂടി ഗൃഹസന്ദർശനം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.യുഡിഎഫ് യൂത്ത് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച റോഡ് ഷോ ഉൾപ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കും.

യുഡിഎഫ് ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ഫറോക്ക് പേട്ട മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തോടെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് നേതാക്കൾ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam