കാസര്‍കോട്: കാഞ്ഞങ്ങാട് റോയി ജോസഫ് കൊലക്കേസിലെ പ്രതിയുടെ മകനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. പ്രതി നരേന്ദ്രന്റെ മകന്‍ കാശിനാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞങ്ങാട് പുല്ലൂരിലെ ക്ഷേത്ര കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കാശിനാഥന്‍.
അതേസമയം മരണം ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. ഇന്നാണ് നരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാശിനാഥന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
