ഒടുവിൽ വിജയം കണ്ടു; തീപിടിത്തമുണ്ടായ സിങ്കപ്പൂർ കപ്പൽ വാൻ ഹായ് 503-നെ നിയന്ത്രണത്തിലാക്കിയതായി നാവികസേന

JUNE 13, 2025, 11:54 AM

തിരുവനന്തപുരം: അറബിക്കടലിൽ തീപിടിത്തമുണ്ടായ വാൻ ഹായ് 503 കപ്പലിനെ നിയന്ത്രണത്തിലാക്കിയതായി വ്യക്തമാക്കി നാവികസേന. ടൗ ലൈൻ കെട്ടിയാണ് കപ്പലിനെ ഇന്ന് നിയന്ത്രണത്തിലാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. 

ഇന്ത്യൻ നാവികസേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് ദിവസങ്ങളായി നടത്തിയ പരിശ്രമമാണ് വിജയത്തിലേക്ക് എത്തിയത്. ഇനി കപ്പലിനെ കൂടുതൽ ഉൾക്കടലിലേക്ക് നീക്കും എന്നാണ് പുറത്തു വരുന്ന വിവരം

അതേസമയം നേരത്തെ കോസ്റ്റ്ഗാർഡ് കെട്ടിയ ടൗലൈൻ കടൽ പ്രക്ഷുബ്ദയമായതോടെ പൊട്ടിപ്പോയിരുന്നു. ഇന്ന് വൈകീട്ട് ആറ് മണിയോടെ വീണ്ടും ടൗ ലൈൻ ബന്ധിപ്പിക്കുകയായിരുന്നു. കപ്പലിനെ കൂടുതൽ ഉൾക്കടലിലേക്ക് നീക്കുന്ന ജോലികൾ ആരംഭിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam