തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. റണ്‍വേ കാണാനാകാതെ വന്നതോടെ കുവൈറ്റ് എയര്‍വേയ്സിന്റെ വിമാനമാണ് ഇറങ്ങാന്‍ വൈകിയത്. ഇന്ന് രാവിലെ 5:45 ന് ഇറങ്ങേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂര്‍ വൈകി മാത്രമാണ് ലാന്‍ഡിങ് നടത്തിയത്.
കനത്ത മഴ മൂലം പൈലറ്റിന് റണ്‍വെ കാണാനാകാത്ത സ്ഥിതി ഉണ്ടായതോടെ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദേശപ്രകാരം ആകാശത്തു വട്ടമിട്ടു പറക്കുന്നത് തുടരുകയായിരുന്നു. ഒരു മണിക്കൂറോളം വൈകി ഇറങ്ങിയ വിമാനം പിന്നീട് കുവൈറ്റിലേക്കു തിരിച്ചു പോയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
