തിരുവനന്തപുരം: 10 വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് 25 വിദേശയാത്രകളെന്ന് വിവരാവകാശ രേഖ. എന്നാൽ ഒന്നിലും നിക്ഷേപത്തിനായി ധാരണാപത്രം ഒപ്പുവച്ചതായി വിവരമില്ലെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്.
നിക്ഷേപം തേടി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ 25 വിദേശ യാത്രകളിൽ കേരളത്തിൽ നിക്ഷേപത്തിനായി ധാരണാപത്രം ഒപ്പുവച്ചതായി വിവരമില്ലെന്നാണ് വ്യവസായവകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ കൊണ്ട് എന്ത് ഗുണമുണ്ടായി എന്ന ചോദ്യത്തിന് വിവരവകാശപ്രകാരം കെഎസ്ഐഡിസി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
പത്തു വർഷത്തിനുള്ളില് മുഖ്യമന്ത്രി സന്ദര്‍ശിച്ച രാജ്യങ്ങൾ യുഎഇ, അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫിന്‍ലാന‍്റ്, നോര്‍വേ, സ്വിറ്റ്സര്‍ലന്‍റ്, ഫ്രാന്‍സ്, ബഹറൈന്‍, നെതര്‍ലന്‍റ്സ് എന്നിവയാണ്. ഇതില് അമേരിക്ക ഒഴിച്ചുള്ളതെല്ലാം ഖജനാവില്‍ നിന്ന് കോടികൾ ചെലവിട്ട് നടത്തിയ ഒദ്യോഗിക യാത്രകളാണ്. കേരളത്തിലേക്ക് വിദേശ നിക്ഷേപം കൊണ്ടു വരാന്‍ എന്ന പേരിലായിരുന്നു ഈ യാത്രകൾ എല്ലാം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
