തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ ആകെ 69.15 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. മലപ്പുറം മൂത്തേടം പായമ്പാടം വാര്‍ഡിലും എറണാകുളം പാമ്പാക്കുട ഒണക്കൂറില്‍ വാര്‍ഡിലും പോളിംഗ് 80 ശതമാനം കടന്നു. പായമ്പാട്ടത്ത് 89.55 ശതമാനവും ഓണക്കൂറില്‍ 82.13 ശതമാനവുമായിരുന്നു പോളിങ്.
തിരുവനന്തപുരം കോര്‍പറേഷന്‍ വിഴിഞ്ഞത്ത് 6.35 ശതമാനം പേര്‍ വോട്ട് ചെയ്തു. വിഴിഞ്ഞത്ത് വെങ്ങാനൂരിലെ വിപിഎസ് മലങ്കര എച്ച്എസ്എസിലും മലപ്പുറത്തും എറണാകുളത്തും അതത് പോളിംഗ് സ്റ്റേഷനുകളിലും ആയിരിക്കും വോട്ടെണ്ണല്‍ കേന്ദ്രം. വിഴിഞ്ഞം വാര്‍ഡില്‍ ആകെ ഒന്‍പതും പായിമ്പാടത്തും ഓണക്കൂറും നാല് വീതം സ്ഥാനാര്‍ഥികളുമാണ് മത്സരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
