ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിൻചക്രങ്ങൾ ഇളകിമാറി; ഡ്രൈവറുടെ ജാഗ്രതയിൽ ഒഴിവായത് വൻദുരന്തം 

MARCH 2, 2026, 1:27 AM

തിരുവനന്തപുരം: ബാലരാമപുരത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിൻചക്രങ്ങൾ ഇളകിമാറി. ഡ്രൈവറുടെ അവസരോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

ബാലരാമപുരത്തുനിന്ന് വിഴിഞ്ഞത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബസ് മംഗലത്തുകോണത്ത് എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. ജംഗ്ഷനിൽ നിർത്തിയ ശേഷം ബസ് മുന്നോട്ട് എടുക്കുന്നതിനിടെ ബ്രേക്ക് ചെയ്തപ്പോൾ വലിയ ശബ്ദം കേൾക്കുകയായിരുന്നു.

അപകടസാധ്യത മനസിലാക്കിയ ഡ്രൈവർ ഉടൻ ബസ് വശത്തേക്ക് ഒതുക്കി നിർത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ബസിന്റെ പിൻചക്രങ്ങൾ ആക്സിലിൽ നിന്ന് വേർപെട്ട നിലയിൽ കണ്ടെത്തി. ആക്സിലും അനുബന്ധ ഭാഗങ്ങളും ഒടിഞ്ഞ നിലയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

ബസിന്റെ കാലപ്പഴക്കമാണ് തകരാറിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടസാധ്യത തിരിച്ചറിഞ്ഞതോടെ യാത്രക്കാരെ സുരക്ഷിതമായി ഇറക്കി മറ്റ് വാഹനങ്ങളിൽ കയറ്റിവിട്ടു. ജനത്തിരക്കുള്ള സ്ഥലത്ത് സമയോചിതമായി ബസ് നിർത്തിയതിലൂടെ വലിയ അപകടം ഒഴിവായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam