കൊച്ചി : കേരളത്തിൽ റബർ കർഷകർക്ക് നൽകിവരുന്ന റബറിൻ്റെ താങ്ങുവില 180 രൂപയിൽ നിന്ന് 200 രൂപയായും വർധിപ്പിച്ചു. കൂടാതെ, നെല്ലിൻ്റെ സംഭരണവില 28 രൂപ 20 പൈസയിൽ നിന്ന് 30 രൂപയായി ഉയർത്തി.
സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡിഎ/ഡിആർ കുടിശികയുടെ ഒരു ഗഡു കൂടി ഈ വർഷം അനുവദിച്ചിട്ടുണ്ട്. നവംബറിൽ വിതരണം ചെയ്യുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം 4% കുടിശിക വിതരണം ചെയ്യും.
യുവജനങ്ങളെ ലക്ഷ്യമിട്ട് ‘കണക്ട് ടു വർക്ക് സ്കോളർഷിപ്പ്’ പദ്ധതി പ്രഖ്യാപിച്ചു. നൈപുണ്യ വികസന കോഴ്സുകളിൽ പഠിക്കുന്ന ഏകദേശം 5 ലക്ഷത്തോളം യുവതി യുവാക്കൾക്ക് പ്രതിമാസം 1000 രൂപ വീതം സർക്കാർ സഹായം ലഭ്യമാക്കും. 5 ലക്ഷത്തോളം യുവതി യുവാക്കളാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
