'ആ ചുവന്ന ഷർട്ടുകാരനെ കണ്ടെത്തി'; വർക്കലയിൽ ട്രെയിനിൽ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസിലെ മുഖ്യ സാക്ഷിയെ പൊലീസ് കണ്ടെത്തി

NOVEMBER 16, 2025, 4:21 AM

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസിലെ മുഖ്യ സാക്ഷിയെ പൊലീസ് കണ്ടെത്തി. നൂറിലധികം ആളുകളെ കണ്ടതിന് ശേഷം ആണ് പോലീസ് സാക്ഷിയെ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

പെണ്‍കുട്ടിയെയും സുഹൃത്തിനെയും രക്ഷിക്കുകയും പ്രതിയെ കീഴടുക്കുകയും ചെയ്ത ചുവന്ന ഷർട്ടുധരിച്ചിരുന്നയാൾക്കുവേണ്ടി തെരച്ചില്‍ ശക്തമായിരുന്നു. ഇദ്ദേഹത്തെ കണ്ടെത്തിയത് നൂറിലധികം ഓട്ടോ ഡ്രൈവർമാരെയും കച്ചവടക്കാരെയും കണ്ടതിന്ശേഷമാണ്. ചുവന്ന ഷർട്ടുകാരനായ ശരത്ത് എന്നയാൾക്കൊപ്പം വെളുത്ത ഷർട്ട് ഇട്ട സുഹൃത്തും കൂടെയുണ്ടായിരിന്നു. 

ശ്രീക്കുട്ടി വീണ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ട്രെയിൻ നിന്നത്. തുടർന്ന് ശങ്കറും സുഹൃത്തും അവിടെയിറങ്ങി പെൺകുട്ടിയെ അന്വേഷിച്ച് ട്രാക്കിലൂടെ തിരികെ നടക്കുകയായിരുന്നു. ഇതിനിടെ മെമു കടന്ന് പോയപ്പോൾ പെൺകുട്ടിയെ ട്രെയിനിൽ കയറ്റി രക്ഷപ്പെടുത്തി എന്ന് ധരിച്ചു. തുടർന്ന് ഇട വഴിയിലൂടെ പ്രധാന റോഡിലേക്ക് ഇറങ്ങുകയായിരുന്നു. ഈ റോഡിൽ ശങ്കറും സുഹൃത്തും നിൽക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയത് നിർണായകമായിരുന്നു.

vachakam
vachakam
vachakam

അതേസമയം ഇന്നലെ ഉച്ചയോടെ ഇവർ ഹിന്ദിക്കാരാണെന്ന വിവരം കിട്ടിയത്. സമീപത്തെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. തുടർന്ന് ഇന്നലെ രാത്രിയോടെയാണ് പൊലീസ് ശരത്തിനെ കണ്ടെത്തിയത്. പുകവലിക്കുന്നത് ചോദ്യം ചെയ്തിന്‍റെ പേരിലാണ് ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ വാതിലിൽ ഇരുന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ് ട്രെയിനിൽ നിന്ന് ചവിട്ടിയിട്ടത്. ഒപ്പമുണ്ടായിരുന്ന അർച്ചനയെയും തള്ളിയിടാൻ ശ്രമിച്ചു. അർച്ചനയുടെ ബഹളം കേട്ട് ആദ്യം ഓടിയെത്തിയത് ശരത്താണ്. അര്‍ച്ചനയെ രക്ഷിച്ച ശേഷം പ്രതിയെയും ഇയാൾ കീഴടക്കി. ഈ രക്ഷകനെ പിന്നീട് ട്രെയിനിൽ ഉണ്ടായിരുന്ന ആരും കണ്ടില്ല. ഏറെ അന്വേഷണത്തിനൊടുവിൽ ആണ് പോലീസ് ഇയാളെ കണ്ടെത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam