കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടികൂടിയെന്ന വാർത്ത സ്ഥിരീകരിക്കാതെ പോലീസ്. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.
അതേസമയം 4.15നും 6.30ക്കും ഇടയിലുള്ള സമയത്ത് ജയിൽ ചാടിയ പ്രതിയെ പിടികൂടി എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഇതാണ് ഇപ്പോൾ പോലീസ് സ്ഥിരീകരിക്കാത്തത്. ഇയാൾക്കായി ഇപ്പോളും നഗരത്തിൽ വ്യാപകമായ തിരച്ചിൽ നടക്കുകയാണ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ദൃക്‌സാക്ഷികളുമായി ആണ് പോലീസ് തിരച്ചിൽ നടത്തുന്നത്. ജയിൽ പരിസരത്തും കണ്ണൂരിലെ തളാപ്പ് മേഖലയിലും ആണ് പോലീസ് വ്യാപകമായി തിരച്ചിൽ നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
