കൊച്ചി: വിവാദ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അമേരിക്കയിലെ പരിപാടിയില്‍ നിന്നും ഒഴിവാക്കി സംഘാടകര്‍. ചിക്കാഗോ സോഷ്യല്‍ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ നിന്നാണ് രാഹുലിനെ ഒഴിവാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം രാഹുലായിരുന്നു പരിപാടിയിലെ മുഖ്യാതിഥി. രാഹുലിനെ പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടെന്നാണ് ഇപ്പോൾ സംഘാടകരുടെ നിലപാട് എന്നാണ് പുറത്തു വരുന്ന വിവരം.
എന്നാൽ ആരോപണങ്ങള്‍ക്ക് പിന്നാലെ പാലക്കാട് നഗരസഭയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ നിന്നും രാഹുല്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
