തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ ദിനംപ്രതി വർദ്ധനവ്.ഇന്നലെ മാത്രം പാമ്പ് കടിയേറ്റ് ചികിത്സ തേടിയത് 9 പേരാണ്.
ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണെന്നാണ് റിപ്പോർട്ടുകൾ.മൂന്ന് പേരാണ് ഇന്നലെ കോഴിക്കോട് ജില്ലയിൽ ചികിത്സ തേടിയത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കണ്ണൂർ എന്നി ജില്ലകളിലും ഇന്നലെ പാമ്പ് കടിയേറ്റ് ചികിത്സ തേടിയിട്ടുണ്ട്.
അതേസമയം, പാമ്പ് കടിയേറ്റെന്ന് സംശയിക്കുന്ന 15 കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നി ജില്ലകളിൽ 3 വീതം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ആൻ്റിവെനം സ്വീകരിച്ചവരുടെ കണക്കുകൾ പ്രകാരമാണ് കടിയേറ്റവരുടെ ചികിത്സ സംബന്ധിച്ച വിവരം ലഭിച്ചത്.108 ആംബുലൻസ് സർവീസ് വഴിയുള്ള കണക്കാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
