കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. “പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണ്” എന്ന് ആണ് സുകുമാരൻ നായർ തുറന്നടിച്ചത്. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന എൻഎസ്എസിന്റെ ബജറ്റ് സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
സാമുദായിക നേതാക്കളുടെ “തിണ്ണ നിരങ്ങാൻ പോകില്ല” എന്ന വി.ഡി. സതീശന്റെ പഴയകാല പരാമർശം ചൂണ്ടിക്കാട്ടിയാണ് സുകുമാരൻ നായർ മുഖ്യമന്ത്രിയെ വിമർശിച്ചത്.
“പണ്ട് പലതവണ എൻഎസ്എസ് ആസ്ഥാനത്ത് എത്തി സുകുമാരൻ നായരെ കാണാൻ കാത്തുനിന്ന ആളാണ് ഇപ്പോൾ നിലപാട് മാറ്റി അഹങ്കാരപരമായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി” എന്നായിരുന്നു സുകുമാരൻ നായരുടെ വിമർശനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
