ചക്കക്കൊമ്പനെ മയക്ക് വെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്ന് ഊർജ്ജിതമാക്കും; മേഖലയിൽ നാളെ നിരോധനജ്ഞ

NOVEMBER 23, 2026, 7:29 PM

ഇടുക്കി: ഇടുക്കിയിൽ ഭീതി പരത്തുന്ന അക്രമകാരിയായ കാട്ടാന ചക്കക്കൊമ്പനെ മയക്ക് വെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്ന് ഊർജ്ജിതമാക്കും.ദൗത്യത്തിനായി വനംവകുപ്പിന്റെ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള വിക്രം, ഭരത് എന്നീ കുങ്കിയാനകളും 20 അംഗ സംഘവും വയനാട്ടിൽ നിന്ന് ചിന്നക്കനാലിൽ എത്തി.

എന്നാൽ, റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ തിരികെ ചിന്നക്കനാലിൽ തന്നെ വിടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവും ശക്തമാണ്. ഇതിന്റെ ഭാഗമായി സി പി ഐ ചിന്നക്കനാലിൽ ഇന്നലെ റോഡ് ഉപരോധിച്ചിരുന്നു.

ഇന്ന് കുങ്കികൾ പ്രദേശത്ത് പട്രോളിംഗ് നടത്തും. സൗകര്യ പ്രദമായ സ്ഥലത്ത് എത്തിയാൽ ബുധനാഴ്ചയോ വ്യാഴാഴ്‌ചയോ മയക്കു വെടി വെക്കും. ഇതിനായി നാളെ മേഖലയിൽ നിരോധനജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിലാണ് നിരോധനാജ്ഞ.

vachakam
vachakam
vachakam

അതേസമയം, ഇന്ന് മുതൽ മൂന്ന് ദിവസം വിനോദസഞ്ചാരത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.പ്രദേശത്ത് സ്വകാര്യ ഡ്രോൺ പറത്തുന്നതിനും വിലക്കാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam