തിരുവനന്തപുരം: മുറിയിലെ പരിശോധനയിൽ കാണാതായ മോർസിലോസ്കോപ്പ് കണ്ടെത്തിയെന്ന വാദം തള്ളി ഡോക്ടർ ഹാരിസ്.
പെട്ടിയിൽ ഉണ്ടായിരുന്നത് റിപ്പയർ ചെയ്തു കൊണ്ടുവന്ന നെഫ്രോസ്കോപ്പാണ്. പഴക്കം ചെന്ന നെഫ്രോസ്കോപ്പുകൾ കണ്ടം ചെയ്യുന്നിന് മുന്നോടിയായി എന്തെങ്കിലും തരത്തിൽ റിപ്പയർ ചെയ്ത് തരുമോ എന്ന് അറിയാൻ വേണ്ടി എറണാകുളത്ത് കമ്പനിയിലേക്ക് അയച്ചിരുന്നു.
രണ്ട് ലക്ഷം രൂപ റിപ്പയറിങ്ങിന് വേണമെന്നതിനാൽ തിരിച്ചയക്കാൻ ആവശ്യപ്പെട്ടു. കണ്ടത് ഇതിന്റെ പാക്കിംഗ് ആവാമെന്നും ഡോ. ഹാരിസ് പ്രതികരിച്ചു.
തന്നെ കുടുക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന ഡോ. ഹാരിസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ ജബ്ബാർ ഇന്ന് രാവിലെ രംഗത്ത് എത്തിയത്.
ഡോ. ഹാരിസിൻറെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായാണെന്നും ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയിൽ കയറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ പരിശോധനയ്ക്കിടെ ഹാരിസിന്റെ മുറിയിൽ ചില അസ്വാഭാവികതകൾ കണ്ടെത്തിയതായും പികെ ജബ്ബാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഡോ. ഹാരിസിന്റെ മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്