തിരുവനന്തപുരം: കടുത്ത വേനൽചൂടിന് ഇടയിൽ ആശ്വാസമായി സംസ്ഥാനത്ത് മഴ ലഭിക്കാനിടയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ മാസം 30 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലൊക്കെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെ, തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെ താപനില ഉയർന്നു.
മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ് ചൂട് അനുഭവപ്പെടുന്നത്.
യുവി ഇൻഡക്സ് ഉയർന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കണം, ധാരാളം വെള്ളം കുടിക്കണം തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
