തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതിൽ ആശുപത്രിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി കാർഡിയോളജി വിഭാഗം മേധാവി മാത്യു ഐപ്പ്. പ്രോട്ടോക്കോൾ പ്രകാരം എല്ലാ ചികിത്സയും നൽകിയെന്നാണ് കാർഡിയോളജി മേധാവിപറയുന്നത്.
അതേസമയം ഹൃദയാഘാതം ഉണ്ടായി 24 മണിക്കൂറിന് ശേഷമാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചതെന്നും രോഗി മരിച്ചത് ഖേദകരമായ സംഭവമാണെന്നും ഡോ.മാത്യു ഐപ്പ് മാധ്യമങ്ങളോട് പറഞ്ഞു.
നെഞ്ച് വേദന തുടങ്ങി 24 മണിക്കൂറിനു ശേഷമാണ് രോഗി മെഡിക്കൽ കോളജിലെത്തിയത്. അതുകൊണ്ട് സാധാരണയായി നൽകി വരുന്ന ചികിത്സകൾ ഇദ്ദേഹത്തിന് നൽകാൻ പറ്റിയില്ല. ബാക്കി മരുന്നുകൾ കൊടുക്കാൻ തീരുമാനിച്ചു. മരുന്ന് നൽകി അഡ്മിറ്റ് ചെയ്തെന്നും കാർഡിയോളജി മേധാവി പറയുന്നു.
"രോഗം മാറി വരുമ്പോഴായിരുന്നു ഇദ്ദേഹത്തിന് ഹേർട്ട് ഫെയിലറുണ്ടായത്. ഹാർട്ട് അറ്റാക്ക് വന്നാൽ എന്ത് ചികിത്സ നൽകിയാലും മരണസാധ്യത കൂടുതലാണ്. ഇവിടെ നൽകാവുന്ന മികച്ച ചികിത്സ ഉറപ്പാക്കി. പ്രോട്ടോക്കോൾ നോക്കി മാത്രമാണ് ചികിത്സിക്കാറ്. പ്രോട്ടോക്കോൾ പ്രകാരം ചികിത്സ നൽകിയെന്നാണ് വിശ്വാസം. അന്വേഷിച്ചപ്പോൾ, വേണ്ട ചികിത്സയെല്ലാം കൊടുത്തിരുന്നെന്നാണ് വിവരം ലഭിച്ചത്" എന്നും മാത്യു ഐപ്പ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
