കൊല്ലം: വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തേവലക്കര ബോയ്സ് സ്കൂൾ ഏറ്റെടുത്ത സർക്കാർ നടപടിയിൽ പ്രതികരണവുമായി സ്കൂൾ മാനേജർ രംഗത്ത്. സ്കൂൾ ഏറ്റെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് മാനേജർ തുളസീധരൻ പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇപ്പോഴുള്ള ഈ സാഹചര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടി ഉചിതമാണ് എന്നും സർക്കാറിനെ വെല്ലുവിളിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും നടപടി പ്രതീക്ഷിച്ചതാണ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സർക്കാർ നടപടി തനിക്കൊരു തരത്തിലും ആഘാതം ഏൽപിക്കുന്നില്ല. വിദ്യാർഥിയുടെ മരണവുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ നടപടി വലിയ ആഘാതമല്ല എന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്