എംപിമാരടക്കം പങ്കെടുത്ത  യുഡിഎഫ് സെക്രട്ടേറിയേറ്റ് മാർച്ചിന് നേരെ കണ്ണീർവാതകം;  റിപ്പോർട്ട് തേടി ലോക്സഭാ സെക്രട്ടേറിയറ്റ്

JANUARY 29, 2024, 3:59 PM

  ന്യൂഡൽഹി: ഇക്കഴിഞ്ഞ ഡിസംബറിൽ യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനു നേരെ പൊലീസ് ടിയർഗ്യാസ് ഷെൽ എറിഞ്ഞ സംഭവത്തിൽ  വസ്തുതാന്വേഷണ റിപ്പോർട്ട് തേടി ലോക്സഭാ സെക്രട്ടേറിയറ്റ്. 

തിരുവനന്തപുരത്ത് എംപിമാരടക്കം പങ്കെടുത്ത  മാർച്ചിലേക്കായിരുന്നു കേരള പൊലീസിന്റെ അപ്രതീക്ഷിത ടിയർഗ്യാസ് ഷെൽ പ്രയോ​ഗം,

സംഭവത്തിൽ കെ. മുരളീധരൻ ലോക്സഭാ സ്പീക്കർക്കു പരാതി നൽകിയിരുന്നു. 

vachakam
vachakam
vachakam

ഡിജിപിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മുരളീധരന്റെ പരാതി. പ്രതിപക്ഷ നേതാവും 7 എംപിമാരും 6 എംഎൽഎമാരും സ്റ്റേജിലുള്ളപ്പോഴായിരുന്നു അതീവ ശേഷിയുള്ള ഷെൽ എറിഞ്ഞതെന്നും അതു മൂലം ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നും പരാതിയിൽ പറഞ്ഞിരുന്നു. 

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് കേരള സർക്കാരിൽ നിന്ന് 15 ദിവസത്തിനകം റിപ്പോർട്ട് വാങ്ങി ലോക്സഭാ സ്പീക്കർക്കു നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.‌‌‌‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ഇതു സംബന്ധിച്ചു നിർദേശം നൽകിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam