പാലക്കാട്: പാലക്കാട് വല്ലപ്പുഴ സിപിഐഎം ലോക്കൽ കമ്മിറ്റിയിൽ പൊട്ടിത്തെറി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാല് അംഗങ്ങളും ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ഇവർ രാജി പ്രഖ്യാപിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഇന്നലെ ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലായിരുന്നു സംഭവം ഉണ്ടായത്. ചേരിക്കല്ല് ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്ന ലോക്കൽ കമ്മിറ്റിയംഗം സുധീപിനെ വിഭാഗീയത ആരോപിച്ച് സ്ഥാനങ്ങളിൽ നിന്ന് നീക്കാനുള്ള ജില്ലാ കമ്മിറ്റി തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു രാജി പ്രഖ്യാപനം. രാജി പ്രഖ്യാപിച്ച റഫീഖ് പറക്കാടനും സി കെ ബാബുവും വല്ലപ്പുഴ പഞ്ചായത്ത് അംഗങ്ങൾ കൂടിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
