തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ കാത്തിരുന്ന ശമ്പളക്കമ്മിഷന്‍ പ്രഖ്യാപിച്ചെങ്കിലും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടപ്പാകില്ലെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന് അനുവദിച്ച സമയം മൂന്ന് മാസമാണ്. അതനുസരിച്ച് ഏപ്രിലിലേ റിപ്പോര്‍ട്ടാവൂ.
നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ചില്‍ വന്നേക്കും. ഇതോടെ, ഈ സര്‍ക്കാരിന്റെ കാലത്ത് ശമ്പളപരിഷ്‌കരണം നടപ്പാക്കാനുള്ള സാധ്യത മങ്ങി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ കമ്മിഷന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുമെന്നാണ് സര്‍വീസ് സംഘടനകള്‍ ആശങ്കപ്പെടുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധി പ്രായോഗികമല്ലെന്നാണ് മറ്റൊരു വാദം. ചരിത്രത്തില്‍ ഇതുവരെ മൂന്ന് മാസംകൊണ്ട് ഒരു ശമ്പളക്കമ്മിഷനും ശമ്പളപരിഷ്‌കരണം നടപ്പാക്കിയിട്ടില്ല.
അതേസമയം പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ മുതല്‍ പ്രാബല്യം കണക്കാക്കി നടപ്പാക്കാനാവുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. മൂന്നുമാസത്തിനകം റിപ്പോര്‍ട്ടായാലും നടപ്പാക്കാനുള്ള ബാധ്യത പുതിയ സര്‍ക്കാരിനായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
