കോഴിക്കോട്: നിലവിളക്ക് വിവാദത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.പൊതുപരിപാടിയിൽ മന്ത്രി നിലവിളക്ക് കൊളുത്താതിരുന്നതും ഫാത്തിമ തഹ്‍ലിയ എംഎൽഎ നിലവിളക്ക് കൊളുത്തിയതും വിവാദമായിരുന്നു.തുടർന്നാണ് പ്രതികരണവുമായി മന്ത്രി രംഗത്തുവന്നത്.
നിലവിളക്ക് വിവാദം ചെറിയ കാര്യമാണെന്നും ചെറിയ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. അതൊക്കെ കാലാകാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളാണെന്നും മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചു.
അതേസമയം, പി എം ശ്രീയിൽ നിന്ന് പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ല. അടിയന്തരമായി തീരുമാനമെടുക്കേണ്ട സാഹചര്യമില്ല. കഴിഞ്ഞ സർക്കാർ ഒപ്പിട്ട് പണം വാങ്ങിയിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
