തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി എൽഡിഎഫ് സർക്കാരിനോട് പുറത്തുവിടാൻ ആവശ്യപ്പെട്ട ശിവഗിരിയിലെ പൊലീസ് അതിക്രമത്തിലുള്ള ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് വർഷങ്ങളായി നിയമസഭാ വെബ്സൈറ്റിൽ.
പൊലീസിന് ക്ലീൻ ചിറ്റ് നൽകുകയും ആന്റണി സർക്കാരിനെ വിമർശിക്കുകയും ചെയ്യുന്ന ജസ്റ്റിസ് ഭാസ്കരൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ടാണ് 1999 ൽ നായനാർ സർക്കാർ പുറത്തുവിട്ടത്.
അക്രമമുണ്ടായപ്പോഴാണ് പോലീസ് ലാത്തിച്ചാർജ് പ്രയോഗിച്ചതെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.
സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി പരാജയമായിരുന്നെന്നും കണ്ടെത്തൽ. 407 പേജുകളുള്ള റിപ്പോർട്ട് വർഷങ്ങളായി നിയമസഭാ വെബ്സൈറ്റിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്