തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ബേക്കറി ഉടമയായ സ്ത്രീ ആത്മഹത്യ ചെയ്തതിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗികാതിക്രമ കുറ്റം കൂടി ചുമത്തിയതായി റിപ്പോർട്ട്. വായ്പ ശരിയാക്കാമെന്ന പേരിൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
അതേസമയം നേരത്തെ ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. ഇയാൾ ഒളിവിലാണ്. ജോസ് ഫ്രാങ്ക്ളിനെതിരെ ആത്മഹത്യാ കുറിപ്പിൽ പരാമർശമുണ്ടായിരുന്നു. ബുധനാഴ്ച പുലർച്ചെ വീട്ടിൽ തീ കൊളുത്തി മരിച്ച സ്ത്രീയുടെ ആത്മഹത്യാ കുറിപ്പിലെ ഗുരുതര പരാമർശങ്ങളിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
നാല് മാസം മുമ്പ് നാട്ടിൽ തുടങ്ങിയ ബേക്കറിയ്ക്കായി വായ്പ തരപ്പെടുത്താമെന്ന പേരിൽ സമീപിച്ചായിരുന്നു ചൂഷണം എന്നും ഫോൺ വിളികളിലൂടെയും അല്ലാതെയും നിരന്തരം ശല്യം ചെയ്തു എന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. മക്കൾക്ക് എഴുതിയ ആത്മഹത്യാ കുറിപ്പിൽ വീട്ടമ്മ ഇക്കാര്യങ്ങളെല്ലാം പരാമർശിച്ചിരുന്നു. കടയിൽ ജോസിന്‍റെ സാന്നിധ്യം പോലും അമ്മയ്ക്ക് പ്രയാസമുണ്ടാക്കിയിരുന്നതായി കുടുംബവും ആരോപിച്ചു. ഫോൺ രേഖകൾ കൂടി പരിശോധിച്ചാണ് കോൺഗ്രസ് നേതാവിനെ നെയ്യാറ്റിൻകര പൊലീസ് പ്രതി ചേർത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
