കിണറ്റിൽ മനുഷ്യവിസർജ്യം തള്ളിയ സംഭവം; കേരളത്തെ ലജ്ജിപ്പിക്കുന്ന പ്രവൃത്തിയെന്ന് കെ.കെ. രമ

APRIL 26, 2026, 11:50 PM

കോഴിക്കോട്: നാദാപുരത്ത് ആർ.എം.പി പ്രവർത്തകന്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കെ.കെ. രമ. ഇത് വൃത്തിഹീനവും കേരളത്തെ ലജ്ജിപ്പിക്കുന്നതുമായ പ്രവൃത്തിയാണെന്ന് അവർ പറഞ്ഞു. രാഷ്ട്രീയ വിരോധമാണ് ഇത്തരം ഹീനകൃത്യത്തിന് പിന്നിലെന്നും രമ ആരോപിച്ചു.

അതേസമയം സംഭവത്തിൽ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കെ.കെ. രമ, “ഇത്തരമൊരു പ്രവൃത്തി ചെയ്തവർ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്?” എന്നും ചോദിച്ചു. ആർ.എം.പി പ്രവർത്തകനായതിനാലാണ് മനോജിന് ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വന്നതെന്നും അവർ പറഞ്ഞു.

തിരഞ്ഞെടുപ്പിനിടെ യു.ഡി.എഫിനുവേണ്ടി മനോജ് സജീവമായി പ്രവർത്തിച്ചിരുന്നു. അതിന്റെ പ്രതികാരമായാണ് കിണറ്റിൽ വിസർജ്യം തള്ളിയതെന്നാണ് യു.ഡി.എഫ് ആരോപണം. സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്ന് കെ.കെ. രമ വീണ്ടും ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസമാണ് തൂണേരിയിൽ തുമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളിയതായി നാദാപുരം പൊലീസിൽ പരാതി നൽകിയത്. മനോജിനെയും സമീപത്തെ രണ്ട് കുടുംബങ്ങളെയും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഈ കിണറാണ്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam