ആലപ്പുഴ: ഭാര്യയെ കഴിഞ്ഞ രണ്ട് മാസമായി കാണാനില്ലാത്തതിന്റെ വിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കിയതായി റിപ്പോർട്ട്. കായംകുളം കണ്ണമ്പള്ളിഭാഗം വിഷ്ണുഭവനില്‍ വിനോദ്(49) ആണ് മരിച്ചത്. വിനോദിന്റെ ഭാര്യ രഞ്ജിനി(45) യെ ജൂണ്‍ 11ാം തിയ്യതി രാവിലെ ആണ് കാണാതായത്. ഭാര്യയെ കാണാനില്ലെന്ന് വിനോദ് കായംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ട് മാസം മുന്‍പാണ് പരാതി നല്‍കിയത്.
അതേസമയം ജൂണ്‍ 11ാം തീയ്യതി 11 മണിക്ക് ശേഷം ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. രഞ്ജിനി സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ് കനറാബാങ്കില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇവര്‍ക്ക് ആകെ മൂന്ന് ലക്ഷം രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വീട്ടുകാര്‍ വ്യക്തമാക്കുന്നത്.
എന്നാൽ മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് രഞ്ജിനി പോയെന്നതിനാല്‍ ആ വഴിക്കുള്ള അന്വേഷണവും നടന്നില്ല. ഭാര്യയെ കണ്ടെത്താത്തതില്‍ വിനോദ് അതീവ നിരാശനായിരുന്നു. ഇതിന് പിന്നാലെയാണ് 'കടം നമുക്ക് തീര്‍ക്കാം, നീ തിരികെ വാ' എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അതിന് പിന്നാലെ ആണ് മരണം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്