കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അടൂർ - കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ അപ്രേമിന് വിലക്ക് ഏർപ്പെടുത്തിഎപ്പിസ്ക്കോപ്പൽ സുന്നഹദോസ്.
സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് ലഭിച്ച പരാതികൾ പരിഗണിക്കുവാൻ ചേർന്ന പ്രത്യേക സുന്നഹദോസിലാണ് തീരുമാനം.
ഭദ്രാസന മെത്രാപ്പോലീത്ത ഏതാനും ആഴ്ച്ചകൾക്ക് മുൻപ് ടത്തിയ പ്രസംഗങ്ങളിൽ സഭയുടെ ഔദ്യോഗിക നിലപാടുകൾക്ക് എതിരായ പരാമർശങ്ങൾ ഉണ്ടായതിനെ തുടർന്നാണ് നടപടി.
1934 -ലെ ഭരണഘടന എന്ന നാമത്തിൽ അറിയപ്പെടുന്ന മലങ്കര സഭാ ഭരണഘടനയെ താഴ്ത്തി സംസാരിച്ചതും സഭയ്ക്ക് അനുകൂലമായ കോടതി വിധികൾ അപ്രധാനമാണെന്ന് പറയുകയും ചെയ്തത് വിശ്വാസികളിൽ വലിയ എതിർപ്പുകളും പ്രതിഷേധങ്ങളും സൃഷ്ടിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്